Latest NewsKeralaNattuvarthaNews

തരംതാണ പ്രവൃത്തി കാണിച്ച ശിവൻകുട്ടി മന്ത്രി സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ല, രാജിവയ്ക്കണം: കെ. സുരേന്ദ്രൻ

ന്യൂഡൽഹി: നിയമസഭയിലെ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടിയാണ് നേരിട്ടതെന്നും കേസ് പിൻവലിക്കാനുള്ള സംസ്ഥന സർക്കാരിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. സുപ്രീംകോടതി വിധി മാനിച്ചു വിചാരണ നേരിടുന്ന വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:മദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍​കാ​ത്ത​തി​ന് മു​ത്ത​ശ്ശി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കൊ​ച്ചു​മ​ക​ന്‍ : സംഭവം കേരളത്തിൽ

പൊതുമുതൽ നശിപ്പിച്ച കേസ് സർക്കാർ ഖജനാവിൽ നിന്നും പണം എടുത്ത് നടത്തുന്നത് അം​ഗീകരിക്കാനാവില്ലെന്നും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്ത് മന്ത്രിയും മുൻമന്ത്രിമാരും ജനപ്രതിനിധികളുമാണെന്നത് കേരളത്തിന് നാണക്കേടായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പിഡിപിപി പോലെയുള്ള ജാമ്യം ലഭിക്കാത്ത ​ഗുരുതരമായ കേസിലാണ് മന്ത്രി വിചാരണ നേരിടുന്നത് എന്ന വസ്തുത നിലനിൽക്കേ, അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ ധാർമ്മികമായും നിയമപരമായും അവകാശമില്ല എന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

‘നേരത്തെ ഇ.പി ജയരാജൻ തന്റെ പേരിലുള്ള കേസ് കോടതിയിൽ എത്തുന്നതിന് മുമ്പ് രാജിവെച്ചിരുന്നു. ജയരാജന് ഒരു നിയമവും ശിവൻകുട്ടിക്ക് മറ്റൊരു നിയമവുമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മന്ത്രി രാജിവയ്ക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണം. നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെന്ന തത്ത്വമാണ് ശിവൻകുട്ടി ലംഘിച്ചത്. അപക്വമായ നിലപാട് മാറ്റി അധികാരത്തിൽ തുടരാതെ രാജിവയ്ക്കണം. തരംതാണ പ്രവൃത്തി കാണിച്ച ശിവൻകുട്ടി മന്ത്രി സ്ഥാനത്തിരിക്കാൻ യോ​ഗ്യനല്ല’, സുരേന്ദ്രൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button