തിരുവനന്തപുരം : മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മുത്തശ്ശിയെ കൊച്ചുമകന് ക്രൂമരമായി മര്‍ദിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. വാമനപുരം മേലാറ്റുമൂഴി കരുംകുറ്റിക്കര സ്വദേശി വയോധികക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കൊച്ചുമകന് രഞ്ജിത് (32) ആണ് അറസ്റ്റിലായത്.
Read Also : സൗജന്യ സേവനം അവസാനിപ്പിച്ച് കൊവിഡ് സെല്ലിന് കീഴില്‍ വരുന്ന ആംബുലന്‍സുകള്‍
രഞ്ജിത് മിക്ക ദിവസവും മദ്യപിക്കാന്‍ പണം ചോദിച്ചെത്തി മുത്തശ്ശിയെ ശല്യം ചെയ്തിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പണം ചോദിച്ചെത്തിയെങ്കിലും കൊടുത്തില്ല. ഇതോടെ രഞ്ജിത് മുത്തശ്ശിയുടെ തല ചുമരില്‍ പിടിച്ച് ഇടിക്കുകയും മര്‍ദിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ പരിസരവാസികള്‍ വയോധികയെ ആശുപത്രിയിൽ എത്തിച്ചു. നാട്ടുകാർ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടർന്ന് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments