കൊല്ലം: വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്ത് പോലീസ്. ഗൗരിനന്ദയെന്ന പെൺകുട്ടിക്കെതിരെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ചടയമംഗലം പൊലീസാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് നോട്ടീസ് നല്‍കിയതിന്‍റെ പേരിലായിരുന്നു പെണ്‍കുട്ടിയും പൊലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. വാക്കുതർക്കത്തിലേർപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു.
Also Read:ജീൻസ് ധരിച്ചതിനു ബന്ധുക്കൾ പതിനേഴുകാരിയെ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തി
പ്രായമായ ഒരാൾക്ക് അനാവശ്യമായി പിഴ ചുമത്തുന്നത് കണ്ടപ്പോള്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചതാണ് ഗൗരി. എന്നാൽ പ്രശ്നത്തിൽ ഇടപെട്ട ഗൗരിക്കും കിട്ടി പിഴ. സാമൂഹീക അകലം പാലിച്ചില്ലെന്നാണ് കുറ്റം. ഇത് ചോദ്യം ചെയ്തതോടെ പെണ്‍കുട്ടിയും ചടയമംഗലം പൊലീസും തമ്മില്‍ നീണ്ട തര്‍ക്കം ഉണ്ടായി.
ഇതിന് പിന്നാലെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ പെണ്‍കുട്ടിക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. പോലീസ് നടപടിക്കെതിരെ യുവജനകമ്മിഷന് പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. യുവതിയും പോലീസുകാരനും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.
Post Your Comments