ഉത്തര്‍ പ്രദേശ്: ജീന്‍സ് ധരിച്ചെന്നാരോപിച്ച് പതിനേഴുകാരിയെ ബന്ധുക്കള്‍ വടികൊണ്ട് മര്‍ദ്ദിച്ചുകൊന്നു. ഡിയോറിയ ജില്ലയിലെ സാവ്റേജി ഗാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. പതിനേഴുകാരിയായ നേഹ പാസ്വാന് എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടി ജീൻസ് ധരിച്ചത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വസ്ത്രം മാറി വരാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറാവാതിരുന്നതാണ് കൊലപാതകത്തിനു കാരണം.
Also Read:വീട് വാടകക്കെടുത്ത് കള്ളനോട്ടു നിര്‍മ്മാണം: കണ്ടെത്തിയത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ, സംഭവം കേരളത്തിൽ
മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി വടി കൊണ്ട് മര്‍ദ്ദിച്ചുവെന്ന് നേഹയുടെ അമ്മ ശകുന്തളാ ദേവി പാസ്വാന് പറയുന്നു. ഒരു ദിവസം നീണ്ട വ്രതത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ പെണ്‍കുട്ടി ജീന്‍സ് ധരിച്ചതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്.
മര്‍ദ്ദനമേറ്റ് പെണ്‍കുട്ടി ബോധം കെട്ടുവീഴുകയായിരുന്നു. ഇതോടെ അമ്മയും അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ഓട്ടോറിക്ഷ വിളിച്ചു പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു.
Post Your Comments