നാദാപുരം: ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിൽ വിമുക്തഭടന് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കട നടത്തുന്ന കൽപത്തൂർ സ്വദേശി കണ്ണൻ പൊയിൽ നാരായണ(68)നെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ആണ് ശിക്ഷ വിധിച്ചത്.
2022 നവംബർ എട്ടിനാണ് സംഭവം. വെള്ളം കുടിക്കാനായി നാരായണന്റെ കടയിൽ കയറിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മേപ്പയൂർ എസ്.ഐ അതുല്യയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
Post Your Comments