Latest NewsCinemaNewsIndiaEntertainment

പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി: കോടതിയിൽ സംഭവിച്ചത്

ചെന്നൈ: ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന് പ്രവേശന നികുതിയടയ്‌ക്കാമെന്ന് വ്യക്തമാക്കിയ തമിഴ് നടൻ വിജയിയോട് വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി. കാറിന്റെ പ്രവേശനനികുതി അടയ്ക്കുന്നത് ഒഴിവാക്കി തരണമെന്ന് ഹർജി നൽകിയ താരത്തിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി താരത്തോട് ഒരു ലക്ഷം ഡോളർ പിഴയായി അടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ ഓർഡർ ആണ് കോടതി ഇപ്പോൾ സ്റ്റേ ചെയ്തിരിക്കുന്നത്.

കാറിന്റെ നികുതി പൂർണമായും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യ പുറപ്പെടുവിച്ച ഓർഡറാണ് ജസ്റ്റിസുമാരായ എം. ദുരൈസ്വാമി, ആർ ഹേമലത എന്നിവരടങ്ങിയ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തത്. താൻ കാറിന് പ്രവേശന നികുതിയടയ്‌ക്കാമെന്നും സിംഗിൾ ബെഞ്ച് കോടതിവിധിയിലെ പരാമർശം നീക്കണമെന്നും ആവശ്യപ്പെട്ട് വിജയ് സമർപ്പിച്ച ഹർജിയിലാണ് പുതിയ വിധി. മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായണൻ വഴിയാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

Also Read:പൗരത്വ നിയമഭേദഗതി നിയമം സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേന്ദ്രം

നേരത്തെയുള്ള ഉത്തരവിൽ കോടതി താരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. വിജയ് നിയമങ്ങൾ ലംഘിച്ചതിന് വിമർശിക്കുകയും നികുതി വെട്ടിപ്പ് ദേശീയ വിരുദ്ധ സ്വഭാവം, മനോഭാവം, മനോനില, ഭരണഘടനാ വിരുദ്ധം എന്നിവയായി കണക്കാക്കേണ്ടതുണ്ടെന്നും പറഞ്ഞു. നികുതി ചുമത്തുന്നത് ചോദ്യം ചെയ്യാൻ ഏതൊരു സാധാരണ പൗരനും അവകാശമുണ്ടെന്ന് വിജയ് കോടതിയിൽ വാദിച്ചു. നികുതി വകുപ്പ് നോട്ടീസ് നൽകിയാൽ ഒരാഴ്‌ചയ്‌ക്കകം നികുതിയടക്കാമെന്നാണ് വിജയ് കോടതിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button