ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡല്‍ഹിയിലെത്തും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മമത ഡല്‍ഹിയിലെത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രതിപക്ഷ നേതാക്കളുമായും മമത കൂടിക്കാഴ്ച നടത്തും.
നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മമതയുടെ ഡല്‍ഹി സന്ദര്‍ശനം. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയതലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മമത ഇന്ന് ഡല്‍ഹിയിലെത്തുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ നേതാക്കളുമായി മമത ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് സാധ്യത.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമത നാളെയാണ് കൂടിക്കാഴ്ച നടത്തുക. ഇതിന് പിന്നാലെ ബുധനാഴ്ച മമത പ്രതിപക്ഷ നേതാക്കളെ കാണും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന വേദികളിലും മമത സന്ദര്‍ശനം നടത്തുമെന്നാണ് സൂചന. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മമത ബാനര്‍ജി നേരത്തെ തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.
Post Your Comments