
ന്യൂഡല്‍ഹി : മോചന ദ്രവ്യം ലഭിക്കാനായി ഡല്‍ഹി വസീറാബാദില്‍ 16കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത മൂന്നംഗ സംഘമാണ് കൃത്യം നടത്തിയത്. പത്ത് ലക്ഷം രൂപ മോചന ദ്രവ്യം കിട്ടാൻ വേണ്ടിയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
പരിചയം നടിച്ച് അഞ്ച് മിനിട്ടിനുള്ളില്‍ തിരിച്ചെത്തിക്കാമെന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നും വിദ്യാര്‍ഥിയെ കടത്തിക്കൊണ്ട് പോയത്. എന്നാല്‍ കുട്ടിയെ വിട്ടുകിട്ടുന്നതിനായി 10ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു ഫോണ്‍ കോളാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്.
തുടര്‍ന്ന് പോലീസില്‍ പാരാതി നല്‍കിയെങ്കിലും ഡല്‍ഹിയിലെ ഒരു വനമേഖലയില്‍ കുത്തി കൊലപ്പെടുത്തിയ നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Post Your Comments