NewsIndia

പീഡന ശ്രമം ചെറുക്കുന്നതിനിടയിൽ ബ്യൂട്ടീഷനെ കാറിനുള്ളിൽ കുത്തിക്കൊന്നു : മൂന്ന് യുവാക്കൾ അറസ്റ്റിൽ

വിവാഹത്തിന് മെഹന്തി ഇടുന്നതിന് വേണ്ടിയാണ് യുവതിയെയും യുവതിയുടെ സഹോദരിയെയും വിളിച്ച് വരുത്തിയത്

ലഖ്നൗ: ലഖ്നൗവിൽ പീഡന ശ്രമം ചെറുക്കുന്നതിനിടയിൽ ബ്യൂട്ടീഷനെ കാറിനുള്ളിൽ വെച്ച് കുത്തിക്കൊന്നു. വികാസ്, ആദർശ്, അജയ് എന്നിവർ ചേർന്ന് യുവതിയെയും സഹോദരിയെയും പീഡനത്തിന് ഇരയാക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു. വിവാഹത്തിന് മെഹന്തി ഇടുന്നതിന് വേണ്ടിയാണ് യുവതിയെയും യുവതിയുടെ സഹോദരിയെയും വിളിച്ച് വരുത്തിയത്.

രാത്രി വളരെ വൈകി ജോലി പൂ‍ർത്തിയാക്കിയ യുവതികളെ കാറിൽ തിരിച്ച് കൊണ്ട് പോയി ആക്കുന്നതിനിടെയാണ് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. തുട‍ർന്ന് ഒടിക്കൊണ്ടിരുന്ന വാഹനം ഒരു ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽപ്പെടുകയും, വാഹനം മറിയുകയുമായിരുന്നു. ഇത് കണ്ട നാട്ടുകാർ ഓടി കൂടിയതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്.

അതേസമയം ഇത് ആരോടെങ്കിലും പറഞ്ഞാൽ കുടുംബത്തെ മുഴുവൻ ഇല്ലാതാക്കി കളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പൊലീസിനോട് പറഞ്ഞു. ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് തന്നെയും സഹോദരിയെയും അവർ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്നും, സഹോദരി എതിർത്തപ്പോൾ അജയ് കുത്തുകയായിരുന്നുവെന്നും സഹോദരി മൊഴി നൽകി.

സംഭവത്തെ തുട‍ർന്ന് കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ വികാസ്, ആദർശ് എന്നീ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button