Latest NewsNewsIndia

കാർഗിൽ വിജയത്തിനായി പോരാടിയ ഓരോ സൈനികന്റെയും ധീരകഥകൾ ഭാരതത്തിന് എന്നും പ്രചോദനം: അനുസ്മരിച്ച് പ്രധാനമന്ത്രി

കാർഗിലിലെ അതിദുർഘടങ്ങളായ പർവ്വതനിരകളെ താണ്ടി നടത്തിയ പോരാട്ടം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി

ന്യൂഡൽഹി : കാർഗിൽ വിജയത്തിനായി പോരാടിയ സൈനികരുടെ വീരബലിദാനത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഗിൽ വിജയത്തിനായി പോരാടിയ ഓരോ സൈനികന്റെയും ധീരകഥകൾ ഭാരതത്തിന് എന്നും പ്രചോദനമാണെന്ന് സൈനികരെ അനുസ്മരിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിതാഷായും സൈനികരെ അനുസ്മരിച്ചു. ധീരബലിദാനികളായ സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മുന്നിൽ നമസ്ക്കരുക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാർഗിൽ വിജയ് ദിവസിന്റെ 22-ാം വാർഷിക ദിനത്തിൽ മൂന്ന് സൈനിക മേധാവിമാർക്കൊപ്പമാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യുദ്ധസ്മാരകത്തിൽ ആദരാജ്ഞലി അർപ്പിച്ചത്. കാർഗിലിലെ ധീരസൈനികരുടെ പോരാട്ടം ഇന്ത്യൻ യുദ്ധചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമാണെന്ന് സൈനിക മേധാവിമാരും അനുസ്മരിച്ചു.

Read Also  :  വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം!

കാർഗിലിൽ സൈനികരുടേത് ഏറ്റവും ശക്തമായ പ്രത്യാക്രമണമായിരുന്നു. കാർഗിലിലെ അതിദുർഘടങ്ങളായ പർവ്വതനിരകളെ താണ്ടി നടത്തിയ പോരാട്ടം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി. രാജ്യത്തിന്റെ അഖണ്ഡത കാത്തുസംരക്ഷിക്കാനായി സൈനികർ നടത്തിയ ജീവത്യാഗത്തിന് മുന്നിൽ രാജ്യമൊട്ടാകെ ശിരസ്സുനമിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button