മുംബൈ: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സിയുടെ പരീക്ഷണം ഉടന്‍ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി രബി ശങ്കര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ കറൻസിയുടെ ഉപയോഗം കറൻസി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും സ്വകാര്യ വെർച്വൽ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ടി രബി ശങ്കര്‍ പറഞ്ഞു.
മൊത്ത, റീട്ടെയിൽ വിഭാഗങ്ങൾക്കായി ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് പ്രോജക്റ്റ് കേന്ദ്ര ബാങ്ക് ഉടൻ ആരംഭിക്കും. എന്നാൽ, ഇത് നടപ്പിലാക്കുന്നതിന് സുപ്രധാന നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്. ആർബിഐയുടെ ഡിജിറ്റൽ കറൻസി നിലവിലുളള കറൻസി നോട്ടുകളിൽ നിന്ന് അധികം വ്യത്യസ്തമായിരിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments