KeralaNattuvarthaLatest NewsNews

മീൻ കുട്ടയിൽ കഞ്ചാവ് വിൽപ്പന: അടൂരിൽ പിടിച്ചെടുത്തത് 33 പൊതി കഞ്ചാവ്

അ​ടൂ​ര്‍: മീൻ വിൽക്കുന്ന സ്കൂ​ട്ട​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ക​ഞ്ചാ​വു​മാ​യി മ​ത്സ്യ​വ്യാ​പാ​രി പി​ടി​യി​ല്‍. പെ​രി​ങ്ങ​നാ​ട് മു​ണ്ട​പ്പ​ള്ളി വി​ഷ്ണു​ഭ​വ​ന​ത്തി​ല്‍ ലാ​ലു (52) വി​നെ​യാ​ണ് മു​ണ്ട​പ്പ​ള്ളി ക​ശു​വ​ണ്ടി ഫാ​ക്ട​റി ജ​ങ്ഷ​നി​ല്‍​നി​ന്ന് പ​ത്ത​നം​തി​ട്ട എ​ക്സൈ​സ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ് സി.​ഐ എ​സ്. ഷി​ജു​വും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മീനിനൊപ്പം ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Also Read:ശബരിമലയിൽ മേൽശാന്തിയായി അബ്രാഹ്​മണരെ നിയമിക്കുന്നത് ചർച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ്

33 പൊ​തി (300 ഗ്രാം) ​ക​ഞ്ചാ​വ് ഇ​യാ​ളു​ടെ സ്കൂ​ട്ട​റി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. മ​ത്സ്യ ക​ച്ച​വ​ട​ത്തി​ന്റെ മ​റ​വി​ല്‍ ഇ​​യാ​ള്‍ ക​ഞ്ചാ​വ് ചെ​റു​പൊ​തി​ക​ളി​ലാ​ക്കി വി​ല്‍​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാണ് പോലീസ് പറയുന്നത്.

അതേസമയം, സംസ്ഥാനത്ത് കഞ്ചാവ് അടക്കമുള്ള ലഹരിമരുന്നുകളുടെ ഉപയോഗം വർധിച്ചുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് നീക്കം. യുവാക്കളാണ് ഏറ്റവുമധികം ലഹരിമരുന്ന് സംഘങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button