NattuvarthaLatest NewsKeralaNews

സർക്കാർ നടപടികൾ ഫലം കണ്ടില്ല: കാട്ടുപന്നികളെ കൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്ന് ഹൈക്കോടതി

വി​ള​ക​ള്‍ ന​ശി​പ്പി​ക്കുന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ക​ര്‍​ഷ​ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​വി​ധി

കൊ​ച്ചി: കാർഷിക വി​ള​ക​ള്‍ ന​ശി​പ്പി​ക്കുന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊല്ലാൻ ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കണമെന്ന് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. ജ​സ്റ്റീ​സ് പി.​ബി സു​രേ​ഷ് കു​മാ​റാ​ണ് ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന് ഇതുസംബന്ധിച്ച നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കാ​ട്ടു​പ​ന്നി ശ​ല്യം ത​ട​യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് കോ​ട​തി വിശദമാക്കി. ഒ​രു മാ​സ​ത്തി​നുള്ളിൽ ഇത് സംബന്ധിച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

വി​ള​ക​ള്‍ ന​ശി​പ്പി​ക്കുന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ക​ര്‍​ഷ​ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​വി​ധി. വ​ന്യ​ജീ​വി നി​യ​മ പ്ര​കാ​രം കാ​ട്ടി​ല്‍​നി​ന്നി​റ​ങ്ങു​ന്ന പ​ന്നി​ക​ളെ കൊല്ലുന്നത് ശി​ക്ഷാ​ര്‍​ഹ​മാ​ണ്. അതിനാൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 62 പ്ര​കാ​രം കാ​ട്ടു​പ​ന്നി​ക​ളെ കീ​ട​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​റ് ക​ര്‍​ഷ​ക​ര്‍ കോ​ട​തി​യെ സ​മീ​പിക്കുകയായിരുന്നു. തു​ട​ര്‍​ന്നാ​ണ് വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 11(1)(b) പ്ര​കാ​രം ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button