ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായി ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ പത്തും പതിനഞ്ചും വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെങ്കിലും കര്‍ഷകര്‍ക്ക് എംഎസ്പി (നിയമപരമായി ഉറപ്പുള്ള) നിഷേധിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ‘ഭാരത് ജോഡോ ന്യായ് യാത്ര’ രാജസ്ഥാനില്‍ നിന്ന് മധ്യപ്രദേശില്‍ പ്രവേശിച്ചതിന് പിന്നാലെ മൊറേനയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷക സംഘടനകള്‍ നിലവില്‍ വിളകള്‍ക്ക് നിയമപരമായി ഉറപ്പുനല്‍കുന്ന എംഎസ്പിക്കായി പ്രക്ഷോഭത്തിലാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ദളിതര്‍, ആദിവാസികള്‍ എന്നിവരുള്‍പ്പെടെ രാജ്യത്തെ 73 ശതമാനം ആളുകള്‍ക്കും സര്‍ക്കാരിലും മറ്റ് വിവിധ മേഖലകളിലും പ്രാതിനിധ്യമില്ലെന്നും ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments