തിരുവനന്തപുരം: പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ മന്ത്രി എ കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം ചര്‍ച്ചയാകുമ്പോൾ മന്ത്രിയുടെ തന്നെ ഒരു പഴയ ഫോൺ വിളിക്കേസും വീണ്ടും പുറത്തെത്തുകയാണ്. അന്നത്തെ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഇതുവരെ എങ്ങുമെത്തിയില്ല. കേസില്‍ ഇതുവരെ കുറ്റപത്രം പോലും നല്‍കിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ശശീന്ദ്രന്റെ രാജിയ്ക്ക് വരെ കാരണമായ 2017 ലെ ഫോൺ വിളിക്കേസാണ് സംഭവം ഉണ്ടായി നാല് വര്‍ഷം പിന്നിട്ടും പരാതിയിൽ മാത്രം ഒതുങ്ങിക്കിടക്കുന്നത്.
Also Read:കോവിഡിനോട് ലോകം പറയുന്നു ‘യെസ് വീ ആർ പോസിറ്റീവ്’
അന്നത്തെ വിവാദത്തിൽ ശശീന്ദ്രന്‍ രാജിവെച്ചെങ്കിലും സര്‍ക്കാര്‍ അതിവേഗം ജൂഡീഷ്യല്‍ അന്വേഷണവും പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഖ്യാപിച്ച് മുഖം രക്ഷിക്കുകയായിരുന്നു. മാധ്യമപ്രവർത്തകയുമായുള്ള സംഭാഷണത്തിലെ ശബ്ദം തന്‍റേതല്ലെന്നായിരുന്നു അന്ന് മന്ത്രിയുടെ വാദം. തുടർന്ന് ശബ്ദം മാധ്യമപ്രവർത്തക എഡിറ്റ് ചെയ്തു ചേർത്തെന്നാണ് ക്രൈം ബ്രാഞ്ച് കേസിൽ എഴുതിച്ചേർത്തത്.
അന്നത്തെ കേസിൽ അഞ്ച് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തെങ്കിലും ഫോൺ വിളിച്ച യുവതിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല മന്ത്രിയെ വിളിച്ച ഫോണും ലഭിച്ചിട്ടില്ല. മന്ത്രിയുടെ പുതിയ ഫോൺ വിളി വിവാദത്തിൽ പഴയ വിവാദം കൂടി ഇപ്പോൾ പുറത്തു വന്നതോടെ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് സർക്കാർ.
Post Your Comments