Latest NewsNewsIndia

ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ: ഫോണ്‍ ചോര്‍ത്തല്‍ ജെ.പി.സി അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് ശശി തരൂര്‍

നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.

ന്യൂഡൽഹി: പെഗസസ് ചാരസോഫ്റ്റ്‍‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെ.പി.സി. അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടുമെന്ന് ഡോ. ശശി തരൂര്‍ എം.പി. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ കഴിയുമെന്നും നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ശശി തരൂര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘പെഗസസ് ചാരസോഫ്റ്റ്‍‌വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ജെ.പി.സി. അന്വേഷിച്ചാല്‍ അട്ടിമറിക്കപ്പെടും. സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജി അന്വേഷിച്ചാല്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ കഴിയും. നരേന്ദ്ര മോദി സര്‍ക്കാരിനു കീഴില്‍ ഇന്ത്യയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്’- ശശി തരൂര്‍ വ്യക്തമാക്കി.

Read Also: ജലാശയങ്ങളില്‍ നിന്ന്​ സോളാര്‍ വൈദ്യുതി: പരിസ്ഥിതിയ്ക്ക് ആഘാതമേൽക്കുമെന്ന് വനംവകുപ്പ്

‘ദേശസുരക്ഷയുടെയും ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്‍റെയും ഭാഗമായി എല്ലാ സര്‍ക്കാരുകളും നിരീക്ഷണം നടത്താറുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെയും മമത ബാനര്‍ജിയുടെ അനന്തരവന്‍റെയും ഫോണുകള്‍ നിരീക്ഷച്ചതിന്‍റെ അര്‍ഥമെന്താണ്. ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ അതീവഗൗരവത്തോടെയാണ് പെഗസസ് വിഷയത്തെ സമീപിച്ചിരിക്കുന്നത്. പൗരന്‍റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം സത്യസന്ധമായി അന്വേഷിക്കപ്പെടണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം’- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button