Latest NewsNewsInternational

ബി.ജെ.പിയുടെ അംഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുവൈത്ത്: ഗള്‍ഫ് മേഖലയില്‍ ഉടനീളം ഞെട്ടലുണ്ടാക്കിയെന്ന് തരൂര്‍

മുസ്‌ലിം പെണ്‍കുട്ടികളെ പൊതുസ്ഥലത്ത് അവഹേളിക്കുന്നത് വെറുതെ ഇരുന്ന് നോക്കി കാണാനാകില്ലെന്നും ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്.

കുവൈത്ത് സിറ്റി: ഇന്ത്യയിലെ ബി.ജെ.പി അംഗങ്ങള്‍ക്ക് കുവൈത്തില്‍ പ്രവേശിക്കുന്നത് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കുവൈത്ത് പാര്‍ലമന്റ് അംഗങ്ങള്‍. രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുകയാണെന്ന് ആരോപിച്ച എം.പിമാര്‍ ഇത് അവസാനിക്കുന്നത് വരെ പ്രവേശന വിലക്ക് തുടരണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സാലിഹ് അല്‍ ദിയാബ് ഷലാഹി എം.പിയുടെ നേതൃത്വത്തിലുള്ള 12 എം.പിമാര്‍ സ്പീക്കര്‍ മര്‍സ്സൂഖ് അല്‍ ഘാനമിനു കത്ത് നല്‍കി. ഇന്ത്യയാകെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം.പിമാര്‍ കുവൈറ്റ് പാര്‍ലമെന്റില്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എം.പിമാരുടെ ആവശ്യം. മുഹന്നദ് അല്‍ സായര്‍, ഒസാമ അല്‍ ഷാഹീന്‍, മുബാറക് ഹജറഫ്, മര്‍സ്സൂഖ് അല്‍ ഖലീഫ, ഒസാമ അല്‍ മുനവര്‍ തുടങ്ങി പതിനൊന്ന് എം.പി.മാരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്.

അതേസമയം, ഇതുസംബന്ധിച്ച് ഒരു ട്വീറ്റ് ശശി തരൂര്‍ എം.പി പങ്കുവെച്ചിട്ടുണ്ട്. ‘മജ്ബല്‍ അല്‍ ശരീക’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്. മുസ്‌ലിം പെണ്‍കുട്ടികളെ പൊതുസ്ഥലത്ത് അവഹേളിക്കുന്നത് വെറുതെ ഇരുന്ന് നോക്കി കാണാനാകില്ലെന്നും ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റാണ് ശശി തരൂര്‍ പങ്കുവെച്ചത്.

Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

‘ആഭ്യന്തര പ്രവൃത്തികള്‍ക്ക് അന്താരാഷ്ട്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയും അതിനെതിരെ നടപടിയെടുക്കുക പോയിട്ട് അപലപിക്കാന്‍ പോലും പ്രധാനമന്ത്രി തയാറാകാത്തതും ഗള്‍ഫ് മേഖലയില്‍ ഉടനീളം ഞെട്ടലുണ്ടാക്കിയതായി അവിടെയുള്ള സുഹൃത്തുക്കളില്‍ നിന്ന് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു. ‘ഇന്ത്യയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാവുക എന്നത് ഞങ്ങള്‍ക്ക് ദുഷ്‌കരമാകുന്ന സാഹചര്യം സൃഷ്ടിക്കരുത്’ എന്നാണവര്‍ പറയുന്നത്’- തരൂര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button