Latest NewsKeralaNattuvarthaNews

തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ശ്യാമള: അമ്പലവയലിലുള്ള ക്വാറിയില്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത

ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് മഞ്ജു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങിയത്.

കല്‍പ്പറ്റ: അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയ യുവതി പാറമടയില്‍ മരിച്ച നിലയിൽ. അമ്പലവയല്‍ മഞ്ഞപ്പാറയിലെ പാറമടയിലാണ് മേപ്പാടി കുന്നമ്ബറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മേപ്പാടി കുന്നമ്ബറ്റയില്‍ നിന്ന് ഇവര്‍ മഞ്ഞപ്പാറയില്‍ എന്തിന് വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കള്‍ക്കും അറിയില്ല. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറഞ്ഞു.

read also: കോട്ടയം ജില്ലയിൽ ഒരാൾക്ക് സിക്ക: രോഗം സ്ഥിരീകരിച്ചത് ആരോഗ്യ പ്രവർത്തകയ്ക്ക്

വൃക്കരോഗിയായ ശ്യാമളയുടെ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സാധാരണ കൂടെ പോകുന്നത് മഞ്ജുവാണ്. പതിവ് പോലെ ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് മഞ്ജു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താതെ വന്നതോടെ സതീഷ് അമ്മയെ വിളിച്ചപ്പോള്‍ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചെങ്കിലും ബന്ധുവീട്ടില്‍ വന്നതാണെന്നായിരുന്നുവെത്രേ മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും നാട്ടുകാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

ചൊവ്വാഴ്ച എട്ടരയോടെ പ്രദേശവാസികള്‍ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരിപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇവിടെ നിന്ന് കണ്ടെത്താനായില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button