കോട്ടയം: കോട്ടയം ജില്ലയിൽ ഒരാൾക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് സിക്ക വൈറസ് പഠനത്തിന് പോയ ആരോഗ്യ പ്രവർത്തകക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച്ചയാണ് ആരോഗ്യ പ്രവർത്തകയ്ക്ക് രോഗ ലക്ഷണങ്ങൾ പ്രകടമായത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗിയെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് വേണ്ട നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
രോഗിയുടെ താമസസ്ഥലത്തിന്റെ സമീപ മേഖലകളിൽ ആളുകളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടോയെന്നും ആരോഗ്യ വകുപ്പ് നിരീക്ഷിക്കുന്നു. ഈ മേഖലയിൽ കൊതുക് നിർമ്മാർജനത്തിനുള്ള നടപടികളും ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Post Your Comments