ന്യൂഡല്‍ഹി: ഡല്‍ഹിയിൽ വീണ്ടുമൊരു കൊലപാതകം. ഗീത കോളനിയില്‍ മേല്‍പ്പാലത്തിന് സമീപം വെട്ടിനുറുക്കിയ നിലയില്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് പരിസരവാസികൾ. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഗീതാ കോളനിയില്‍ മേല്‍പ്പാലത്തിന് സമീപം കാടുപിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നും സ്ത്രീയുടെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.
read also: മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ, സംസ്ഥാനത്ത് ഭരണസ്തംഭനം: കെ.സുരേന്ദ്രൻ
ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തിന്റേതിന് സമാനമായ കൊലപാതരീതിയാണ് ഇതിലും കാണുന്നത്. 27കാരിയായ ശ്രദ്ധയെ 35 കഷണങ്ങളാക്കി 18 ദിവസം കൊണ്ട് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു പ്രതി അഫ്താബ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് പ്രതി അഫ്താബ് ശ്രദ്ധയുടെ മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത്. മുറിച്ചെടുത്ത ചില ശരീര ഭാഗങ്ങള്‍ അഫ്താബ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതായും മുഖം കത്തിച്ച് വികൃതമാക്കിയതായും പൊലീസ് പറയുന്നു. ഇത് പോലെ സ്ത്രീയുടെ ശരീരത്തിന്റെ ചില ഭാഗങ്ങളാണ് പാലത്തിനു സമീപം ഉപേക്ഷിച്ച നിലയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
Post Your Comments