Latest NewsIndiaNewsCrime

ജില്ലാ ആശുപത്രിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം

യുവതി ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ്

കാണ്‍പൂര്‍: ജില്ലാ ആശുപത്രിക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. കാണ്‍പൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് സംഭവം. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ വസ്ത്രങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ് സംശയം. ആസിഡ് ആക്രമണം മൂലം മുഖവും വികൃതമായിരുന്നുവെന്നും റിപ്പോര്‍ട്ട് പുറത്തു വരുന്നുണ്ട്.

read also: മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം: പതിനഞ്ചംഗ സംഘം കാര്‍ അടിച്ചുതകര്‍ത്തു, സംഭവം സേലം- കൊച്ചി ദേശീയപാതയില്‍

ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നിന്ന് ഏതാനും മീറ്ററുകള്‍ മാത്രം അകലെയാണ് യുവതിയുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം താന്‍ ഈ പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ മൃതദേഹം കണ്ടിരുന്നില്ലെന്നും കുറ്റകൃത്യം രാത്രിയില്‍ നടന്നതാണെന്നാണ് സൂചിപ്പിക്കുന്നതെന്നും കാശി റാം ആശുപത്രി മേധാവി ഡോ.സുധേഷ് ഗുപ്ത പറഞ്ഞു.

മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും അയച്ചിട്ടുണ്ടെന്നും യുവതി ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്‍ ലഖന്‍ സിംഗ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button