KeralaNattuvarthaLatest NewsIndiaNews

ഒത്തുതീര്‍പ്പാക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ല: ശശീന്ദ്രനെതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ അച്ഛൻ

തിരുവനന്തപുരം: ശശീന്ദ്രനെതിരെ നടപടി സ്വീകരിക്കണമെന്ന ഉറച്ച നിലപാടുമായി പരാതിക്കാരിയുടെ അച്ഛൻ രംഗത്ത്. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ലെന്ന് യുവതിയുടെ അച്ഛൻ വെളിപ്പെടുത്തുന്നു. അന്വേഷണം നടന്നാലേ തൃപ്തിയുണ്ടോ എന്ന് പറയാന്‍ കഴിയു. ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍സിപി നിയോഗിച്ച അന്വേഷണ കമ്മീഷനെ കുറിച്ച്‌ അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമ്മീഷന്‍ ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും പരാതിക്കാരിയുടെ അച്ഛൻ പറയുന്നു.

Also Read:കൊല്ലത്ത് വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു

എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമാരോപിച്ചു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

കേസിൽ മന്ത്രിയുടെ ഇടപെടൽ പുറത്തു വന്നതോടെയാണ് പോലീസിന്റെ ഈ നടപടി. മുൻപ് നൽകിയ പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് കേസ് എടുക്കാതിരുന്നത്. പദ്മാകരനും, എന്‍സിപി പ്രവര്‍ത്തകന്‍ രാജീവിനും എതിരെയാണ് നിലവിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button