ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം രാജ്യത്ത് ആരും തന്നെ മരിച്ചിട്ടില്ലെന്ന കേന്ദ്രസർക്കാർ വാദത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. രാഹുലിന് ബുദ്ധി കുറച്ച് കുറവായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഒള്ള ബുദ്ധി കൂടെ നഷ്ടമായി എന്നുമാണ് കേന്ദ്രമന്ത്രി പരിഹസിച്ചത്. ഇറ്റാലിയൻ ഭാഷയിൽ ട്വീറ്റ് ചെയ്തായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
കോവിഡ് മരണങ്ങൾ സംബന്ധിച്ച പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് കൈമാറുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഈ പട്ടിക പരിഷ്കരിച്ച് വീണ്ടും കേന്ദ്രത്തിനു അയക്കണമെന്ന് വേണമെങ്കിൽ രാഹുലിന് അവരോട് ആവശ്യപ്പെടാമെന്നും അതുവരെ കള്ളം പറയുന്നത് നിർത്തണമെന്നും ഗിരിരാജ് സിങ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.
Also Read:അനന്യയുടെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്താൻ ഉത്തരവിട്ട് സാമൂഹ്യ നീതി വകുപ്പ്
‘ഈ രാജകുമാരനെക്കുറിച്ച് ഞാൻ പറയാം. അദ്ദേഹത്തിന് ബുദ്ധിയുടെ കുറവുണ്ടായിരുന്നു. ഇപ്പോൾ അത് നഷ്ടമായി. ഇനി എന്നെന്നേക്കുമായി നഷ്ടപ്പെടും. കോവിഡ് മരണ പട്ടിക സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന് നൽകുന്നത്. നിങ്ങളുടെ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഈ പട്ടിക പരിഷ്കരിച്ച് അയക്കാൻ നിങ്ങൾക്ക് ആവശ്യപ്പെടാം. അതുവരെ കള്ളം പറയുന്നത് നിർത്തണം’- ഗിരിരാജ് സിങ് ട്വീറ്റ് ചെയ്തു.
‘ഇവിടെ ഓക്സിജന്റെ അഭാവം മാത്രമല്ല, സത്യത്തിന്‍റെയും സംവേദന ക്ഷമതയുടെയും അഭാവമുണ്ട്. അന്നും ഇന്നും’ -എന്നായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ഇതിനെതിരെയാണ് ഇപ്പോൾ കേന്ദ്രമന്ത്രി രംഗത്ത് വന്നത്.
Di questo principe direi: gli mancava il cervello allora, gli manca ora e gli mancherà per sempre. Questi elenchi sono compilati dagli stati. Puoi dire agli stati governati dal tuo partito di inviare elenchi modificati. Fino ad allora smettila di mentire. https://t.co/LYog1FRX2H
— Shandilya Giriraj Singh (@girirajsinghbjp) July 20, 2021
Post Your Comments