തിരുവനന്തപുരം: ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് നിർദ്ദേശം നൽകിയത്.
ഇതുസംബന്ധിച്ച് ട്രാൻസ്ജെൻഡർ സംഘടനയും പരാതി നൽകിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അനന്യകുമാരിയുടെ മരണത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും ട്രാൻസ്‌ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജൂലൈ 23 ന് വിളിച്ചു ചേർക്കും.
കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്‌സിനെ ഫ്‌ളാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Post Your Comments