കൊച്ചി: 327 കിലോ കഞ്ചാവുമായി തിരുവനന്തപുരം സ്വദേശികൾ പിടിയിൽ. ഇതര സംസ്ഥാനങ്ങളില്‍നിന്ന് ചരക്ക് വാഹനത്തില്‍ രഹസ്യ അറ നിര്‍മിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്ത് പതിവാക്കിയവരാണ് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായത്. കളീക്കാവിള സ്വദേശി എം. ശ്രീനാഥ്, ചെന്നൈ സ്വദേശി ദുഭാഷ് ശങ്കര്‍ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റിലായത്.
വാഹനത്തിന്റെ രഹസ്യ അറയില്‍നിന്ന് 327.87 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ യൂണിറ്റ് തമിഴ്നാട് ഉതുക്കോട്ടൈയില് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. 150 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
ശങ്കറില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ആന്ധ്രയിലെ അന്നാവാരത്തുനിന്ന് ശേഖരിച്ച കഞ്ചാവ് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് മനസ്സിലാക്കിയ നർക്കോട്ടിക്സ് തിരുവനന്തപുരത്തുവച്ചാണ് ശ്രീനാഥിനെ പിടികൂടിയത്.
Post Your Comments