കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ന് ജയിച്ചാൽ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിന ടീമിനെ ഇന്ത്യ നിലനിർത്തിയപ്പോൾ ഒരു മാറ്റത്തോടെയാണ് ശ്രീലങ്കൻ ടീം ഇന്ന് കളത്തിലിറങ്ങിയത്. മലയാളി താരം സഞ്ജു സാംസൺ ഏകദിന പരമ്പര അരങ്ങേറ്റം കുറിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.
ആദ്യ ഏകദിനത്തിൽ ഇന്ത്യൻ യുവ ബാറ്റ്സ്മാൻമാർ മികച്ച രീതിയിൽ ബാറ്റുവീശിയപ്പോൾ നായകൻ ശിഖർ ധവാൻ കരുതലും കരുത്തുമായി ക്രീസിലുറച്ചു നിന്നു. എന്നാൽ ശ്രീലങ്കയാകട്ടെ ഭേദപ്പെട്ട രീതിയിൽ സ്കോർ ചെയ്‌തെങ്കിലും ഇന്ത്യയെ സമ്മർദ്ദത്തിലാകാൻ അവർക്കായില്ല. ആദ്യ മത്സരത്തിൽ നിറം മങ്ങിയെങ്കിലും വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ ഫോമിലേക്ക് തിരിച്ചുവരുമെന്ന് കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞു.
Read Also:- ദിവസവും രണ്ടു മുട്ട വീതം കഴിച്ചാല്‍ ഗുണങ്ങളേറെ!
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ശ്രീലങ്ക 27 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്. ഇന്ത്യൻ സീനിയർ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ രണ്ടും പേസർ ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും നേടി. ലങ്കൻ ക്യാപ്റ്റൻ മിനോദ് ഭാനുക്കയുടെയും ഭാനുക രാജപക്സെയുടെയും വിക്കറ്റുകളാണ് ചഹൽ നേടിയത്. അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ അവിഷ്ക ഫെർണാണ്ടോയുടെ വിക്കറ്റ് ഭുവിക്ക് മുന്നിൽ വീഴുകയായിരുന്നു.
Post Your Comments