ഫഹദ് ഫാസിലിനെ നായകനാക്കി പുറത്തിറങ്ങിയ മാലിക്കിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ കൃത്യത വരുത്തി സംവിധായകൻ മഹേഷ് നാരായണൻ. സിനിമ പുറത്തിറങ്ങിയ ശേഷം താൻ അനുഭവിക്കുന്നത് വൻ മാനസിക പീഡനമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇത്തരം വാർത്തകളിൽ സത്യമല്ലെന്നും അഭിപ്രായം ഭയന്ന് ഒളിച്ചോടാൻ തയ്യാറല്ലെന്നും സംവിധായകൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പ്രതികരിച്ചു.
‘അഭിപ്രായങ്ങളെ ഭയന്ന് ഒളച്ചോടാനില്ല. സിനിമ പിന്‍വലിക്കാന്‍ വരെ ആലോചിച്ചെന്ന മട്ടില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. പറയാത്ത കാര്യങ്ങളാണ് പല അഭിമുഖങ്ങളിലും വരുന്നത്. മാനസികമായി ഒരിക്കലും തളര്‍ന്നിട്ടില്ല’, മഹേഷ് പറയുന്നു. മാലിക് തീര്‍ത്തും ഫിക്ഷനാണെന്നും ചരിത്ര സംഭവത്തെ ആസ്പദമാക്കിയല്ല സിനിമയെന്നും മഹേഷ് ആവർത്തിക്കുന്നു. ബീമാപ്പള്ളി വെടിവെപ്പില്‍ സര്‍ക്കാരിന്റെ പങ്ക് മാലിക്കില്‍ മനപൂര്‍വ്വം മഹേഷ് നാരായണന്‍ ഒഴിവാക്കിയെന്നും വെളുപ്പിക്കലാണ് നടന്നതെന്നുമാണ് പ്രധാന ആരോപണം. എന്നാൽ സർക്കാരിനെതിരെ തന്നെയാണ് മാലിക് പറയുന്നതെന്നാണ് മഹേഷ് വ്യക്തമാക്കുന്നത്.
Also Read:പരാജയപ്പെട്ട് സർക്കാർ: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ്
‘ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. അല്ലെന്നു ഞാനൊരിക്കലും പറയുന്നില്ല. കാലങ്ങളായി തീരുമാനമുണ്ടാവാതിരുന്ന വിഷയത്തില്‍ ഇപ്പോള്‍ എന്‍റെ സിനിമയിലൂടെ ചര്‍ച്ചക്ക് വഴിവെച്ചത് നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും ഒടുവില്‍ ജോജുവിന്‍റെ കഥാപാത്രവും പറയുന്നത് അതാണ്. അന്ന് അവിടെയുണ്ടായിരുന്ന സമുദായങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയുമുണ്ടായിരുന്നില്ല. അവിടെ പോലീസുണ്ടാക്കിയതാണ് ആ വെടിവെപ്പ്. അന്നത്തെ സ്റ്റേറ്റിനെതിരെ തന്നെയാണ് അവസാനത്തെ ലൈന്‍’, മഹേഷ് മുൻപ് വ്യക്തമാക്കിയിരുന്നു.
Post Your Comments