CinemaLatest NewsNewsIndiaBollywoodEntertainment

ഫഹദും താനും മാതാപിതാക്കൾ ആകുന്നുവെന്ന് സ്വര ഭാസ്കർ, പെട്ടെന്നുള്ള വിവാഹം എല്ലാം മറയ്ക്കാനായിരുന്നുവെന്ന് പരിഹാസം

അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടി സ്വര ഭാസ്‌കര്‍. ആദ്യത്തെ കണ്‍മണിയെ കാത്തിരിക്കുകയാണ് എന്ന വാര്‍ത്തയാണ് സ്വര തന്റെ ബേബി ബംപിന്റെ ചിത്രം പങ്കുവച്ച് പുറത്തുവിട്ടിരിക്കുന്നത്. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഗ്രഹീതയായി തോന്നുന്നുവെന്നാണ് സ്വര പറയുന്നത്.

‘ചിലപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഒരുമിച്ച് ഉത്തരം ലഭിക്കും. പുതിയൊരു ലോകത്തേയ്ക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷവും ആഹ്ലാദവും തോന്നുന്നു” എന്നാണ് സ്വര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഒക്ടോബര്‍ ബേബി എന്ന ഹാഷ്ടാഗുകളും കുറിപ്പിനൊപ്പമുണ്ട്. സ്വരയ്ക്കും ഫഹദിനും ആശംസകൾ നേരുന്നതിനൊപ്പം ചിലർ പരിഹാസ വർഷങ്ങളുമായി മുന്നിൽ തന്നെയുണ്ട്. ​വിവാഹം കഴിഞ്ഞിട്ട് നാല് മാസമായതേയുള്ളൂ. നടി നേരത്തെ ​ഗർഭിണിയാണെന്ന് ഫോട്ടോയിലെ വയർ കണ്ടാലറിയാം എന്ന് പറഞ്ഞാണ് ഒരു വിഭാ​ഗം സ്വര ഭാസ്കറെ അധിക്ഷേപിക്കുന്നത്. വിവാഹത്തിന് മുമ്പ് ​ഗർഭിണിയാവുന്നതും പിന്നീട് പെട്ടെന്ന് വിവാഹം നടത്തുന്നതും ബോളിവുഡിൽ പതിവായെന്നും ചിലർ കമന്റ് ചെയ്തു.

ജനുവരി 6ന് ആണ് സ്വര ഭാസ്‌ക്കറും ഫഹദ് അഹമദും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തത്. പിന്നീട് ഹല്‍ദി, മെഹന്ദി, സംഗീത്, ഖവാലി നൈറ്റ്, റിസപ്ഷന്‍ തുടങ്ങിയ ആഘോങ്ങളുമുണ്ടായിരുന്നു. സമാജ്‌വാദി പാര്‍ട്ടിയിലെ സജീവ പ്രവര്‍ത്തകനാണ് ഫഹദ് അഹമദ്. പലപ്പോഴും രാഷ്ട്രീയ വിവാദങ്ങളിൽ സ്വര ഭാസ്കർ അകപ്പെട്ടിട്ടുണ്ട്. സർക്കാർ നയങ്ങൾക്കെതിരെ തുറന്നടിക്കുന്ന സ്വര തന്റെ രാഷ്ട്രീയ ചായ്വ് തുറന്ന് പറയാനും മടിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button