തിരുവനന്തപുരം : മഹേഷ് നാരായൺ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മാലിക് മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയിട്ടില്ലെന്ന് നടൻ ഇന്ദ്രന്‍സ്. ചിത്രത്തിൽ നെഗറ്റീവ് ഷേഡിലുള്ള ജോര്‍ജ്ജ് സക്കറിയ എന്ന പൊലീസുദ്യോഗസ്ഥനായി ഇന്ദ്രന്‍സ് എത്തിയിരുന്നു. ചിത്രത്തെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരമിപ്പോൾ.
സംവിധായകന്റെ തീരുമാനമാണ് സിനിമ. ചരിത്രമെഴുതിവച്ചതാണെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുമില്ല. മാലിക് എല്ലാ അര്‍ഥത്തിലും സംവിധായകന്റെ ചിത്രമാണെന്നും ഇന്ദ്രന്‍സ് പറയുന്നു. ‘മാലിക് ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല. കൊച്ചിയെന്ന് പറഞ്ഞ് സിനിമ ഇറങ്ങിയാല്‍ അത് കൊച്ചിയുടെ കഥയാകുമോ? ഇത് സിനിമയാണ്. സംവിധായകന്റെ കലയും അദ്ദേഹത്തിന്റെ ഭാവനയുമാണ്’- മനോരമ ന്യൂസ് ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് പറഞ്ഞു.
read also: പാസഞ്ചര്‍ ട്രെയിനുകള്‍ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താൻ 7200 കോടി രൂപയുടെ പദ്ധതി
ബീമാപള്ളി വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേർത്തു
Post Your Comments