വളാഞ്ചേരി: ബാറിന് സമീപമുള്ള സ്വകാര്യ കെട്ടിടത്തിൽ മിനി ബാർ. വില്പനക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും മിനി ബാർ ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍, കുറ്റിപ്പുറം സര്‍ക്കിളും എക്സൈസ് സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
Also Read:പരാജയപ്പെട്ട് സർക്കാർ: ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ്
ബാറിനു സമീപം അനധികൃത മദ്യവില്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘവും സര്‍ക്കിളും ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ മദ്യം പിടികൂടിയത്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ സ്വദേശി കല്ലിക്കല്‍ വീട്ടില്‍ ജെന്സണ് മാത്യുവിനെ (37) എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ലോക്ഡൗണ്‍ കാലത്ത് അവധി ദിവസങ്ങളിലും ബാറിന് സമീപമുള്ള കെട്ടിടത്തില്‍ മദ്യം വില്‍ക്കാറുണ്ടെന്ന് ബോധ്യപ്പെട്ടതായും കൂടുതല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് കാലത്ത് ഇത്തരത്തിൽ വലിയ തോതിൽ വിദേശമദ്യ വിൽപ്പന നടന്നിരുന്നു. പല വീടുകളും മിനി ബാറുകളും, ബീവറേജുകളുമായത് കേരളം കണ്ടതാണ്.
Post Your Comments