തൃശ്ശൂര്‍: ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ കുതിരാന്‍ തുരങ്കത്തിന് ആവശ്യമായ സുരക്ഷ ഇല്ലെന്ന് തുരങ്കം 95 ശതമാനവും നിര്‍മ്മിച്ച കരാര്‍ കമ്പനിയായ പ്രഗതി കണ്‍സ്ട്രക്ഷന്‍സ്. നാളുകളായിട്ടുള്ള ജനങ്ങളുടെ സ്വപ്ന പാതയായ കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര വൈകാതെ നടക്കുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് വെള്ളം ഒഴുകി പോകാനും മണ്ണിടിച്ചില്‍ തടയാനും ആവശ്യമായ സംവിധാനം ഒരുക്കിയിട്ടില്ലെന്ന വാദവുമായി കമ്പനി രംഗത്തെത്തുന്നത്.
Also Read:16 രാജ്യങ്ങളില്‍ കൊവിഷീല്‍ഡിന് അംഗീകാരം ലഭിച്ചു: ആശ്വാസ വാര്‍ത്തയുമായി അദാര്‍ പൂനവാല
തുരങ്കത്തിന് മേലെ കൂടുതല്‍ കോണ്‍ക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഉണ്ടാവുക വന്‍ ദുരന്തമായിരിക്കുമെന്ന് കമ്പനി വക്താവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ തുരങ്കത്തിന്റെ നിര്‍മാണ ചുമതലയുള്ള കെഎംസി കമ്പനിയ്ക്ക് സാങ്കേതിക വൈദഗ്ധ്യമില്ലെന്നും പ്രഗതി കമ്പനി വക്താവ് ആരോപിച്ചു.
കുതിരാൻ തുരങ്കത്തിലെ ആദ്യത്തെ സുരക്ഷാ ട്രയല്‍ റണ്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തി ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓഗസ്റ്റ് ഒന്നിന്ന് കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്‍റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ വേഗത്തിലാക്കാന്‍ കരാര്‍ കമ്പനിക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ പ്രഗതി കമ്പനിയുടെ ഈ വാദത്തിന്മേൽ പാത തുറക്കാൻ ഇനിയും വൈകുമോ എന്നാണ് കണ്ടറിയേണ്ടത്.
Post Your Comments