KeralaNattuvarthaLatest NewsNewsIndia

കേരള പോലീസ് എന്ന സുമ്മാവാ: പത്തു ലക്ഷം ഫോളോവേഴ്‌സുമായി രാജ്യത്ത് ഒന്നാമത് കേരളാ പൊലീസ് ഇന്‍സ്റ്റഗ്രാം പേജ്

തിരുവനന്തപുരം: കേരള പോലീസിന് പുതിയ നേട്ടം. രാജ്യത്ത് തന്നെ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന പൊലീസ് ഇന്‍സ്റ്റഗ്രാം പേജ് എന്ന നേട്ടമാണ് കേരളാ പൊലീസ് സ്വന്തമാക്കിയത്. പത്തു ലക്ഷം ഫോളോവേഴ്‌സിനെയാണ് ഈ ചുരുങ്ങിയ കാലയളവിൽത്തന്നെ കേരള പോലീസ് നേടിയെടുത്തത്. മുൻപ് ലോകത്ത് ഏറ്റവുമധികം പേര്‍ പിന്തുടരുന്ന സ്റ്റേറ്റ് പൊലീസ് ഫേസ്‌ബുക് പേജ് എന്ന നേട്ടവും കേരള പോലീസ് സ്വന്തമാക്കിയിരുന്നു.

Also Read:രാജ്യത്തെ അഭിഭാഷകരുടെ വസ്ത്രധാരണ രീതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കേരള പോലീസിലെ എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സോഷ്യല്‍ മീഡിയ സെല്ലില്‍, എഎസ് ഐ കമല്‍നാഥ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ വി എസ്.ബിമല്‍, പി.എസ്. സന്തോഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബി.ടി. അരുണ്‍, കെ.സന്തോഷ്, അഖില്‍, നിധീഷ് എന്നിവരാണുള്ളത്. ഇവരുടെ സർഗ്ഗാത്മകമായ ചിന്തകളും ട്രോളുകളും തന്നെയാണ് ഈയൊരു നേട്ടത്തിലേക്ക് കേരള പോലീസിനെ എത്തിച്ചത്.

ഇന്ത്യയിലെത്തന്നെ പ്രധാന പൊലീസ് സേനകളായ മുംബൈ പൊലീസിനെയും ബെംഗളൂരു സിറ്റി പൊലീസിനെയും ബഹുദൂരം പിന്നിലാക്കിയാണ് കേരള പൊലീസ് ഈ നേട്ടം സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button