കോട്ടയം: ബിവറേജസിന് സമീപം അനധികൃതമായി വിദേശമദ്യ വില്‍പ്പന. ബിവറേജസില്‍ ക്യൂ നില്‍ക്കാതെ മദ്യം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മദ്യവില്പന നടത്തിവന്നയാളെ എക്‌സൈസ് പിടികൂടി. നീലൂര്‍ സ്വദേശിയായ ബോസി വെട്ടുകാട്ടിലാണ് അറസ്റ്റിലായത്. പാലാ എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി. ആനന്ദരാജും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
read also: ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി ഈ കിടിലൻ ഹെലികോപ്റ്റര്‍: പാകിസ്ഥാൻ വിറയ്ക്കും
ബിവറേജിൽ നിന്നും നൂറു രൂപ കൂടുതലായാണ് ഇയാൾ മദ്യ വില്പന നടത്തിയിരുന്നത്. ഇയാളില്‍ നിന്ന് ഒരാള്‍ സൂക്ഷിക്കാവുന്നതില്‍ കൂടുതൽ വിദേശമദ്യം പിടിച്ചെടുത്തു. ഇയാളെക്കുറിച്ചു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഫ്ടിയിൽ പ്രിവന്റീവ് ഓഫീസര്‍ കുപ്പിവാങ്ങാനായി ഇയാളെ സമീപിക്കുകയായിരുന്നു.ബോസി 100 രൂപാ കൂടുതല്‍ വാങ്ങി മദ്യം നല്‍കി. ഉടന്‍ തന്നെ മഫ്തിയില്‍ മറഞ്ഞു നിന്ന പ്രിവന്റീവ് ഓഫീസര്‍ ആനന്ദ് രാജും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. കയ്യിലിരുന്ന സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍.
Post Your Comments