IdukkiLatest NewsKeralaNattuvarthaNews

മത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം​: യുവാവ് എക്സൈസ് പിടിയിൽ

പു​ത്ത​ൻ പു​ര​യ്ക്ക​ൽ രാ​ജേ​ഷ് കു​മാ​റി​നെ(43)യാ​ണ് അറസ്റ്റ് ചെയ്തത്

വെ​ള്ളി​യാ​മ​റ്റം: മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം ന​ട​ത്തി​ വ​ന്ന​യാ​ളെ എ​ക്സൈ​സ് അറസ്റ്റ് ചെയ്തു. പു​ത്ത​ൻ പു​ര​യ്ക്ക​ൽ രാ​ജേ​ഷ് കു​മാ​റി​നെ(43)യാ​ണ് അറസ്റ്റ് ചെയ്തത്.

വെ​ള്ളി​യാ​മ​റ്റം പാ​ലം സി​റ്റി​യി​ൽ നി​ന്നു മൂ​ല​മ​റ്റം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് മൂ​ന്ന​ര ലി​റ്റ​ർ മ​ദ്യം ക​ണ്ടെ​ടു​ത്തിട്ടുണ്ട്.

Read Also : ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന ജാമ്യത്തിലിറങ്ങി

മൂ​ല​മ​റ്റം, പ​ന്നി​മ​റ്റം, വെ​ള്ളി​യാ​മ​റ്റം ഭാ​ഗ​ങ്ങ​ളി​ൽ ഓ​ട്ടോ​യി​ലും ബൈ​ക്കി​ലും ക​റ​ങ്ങി​ ന​ട​ന്ന് രാ​വി​ലെ മ​ത്സ്യ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന രാ​ജേ​ഷ് ഉ​ച്ച​ക​ഴി​ഞ്ഞ് മ​ദ്യം വി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​ന്ന വ്യാ​ജേ​ന എ​ത്തി​യ ഷാ​ഡോ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് രാ​ജേ​ഷ് മ​ദ്യം വി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പു​ഴ​യി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും എ​ക്സൈ​സ് സം​ഘം ഇ​യാ​ളെ സാ​ഹ​സി​ക​മാ​യ പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button