KeralaLatest NewsNews

ഓണം വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ബെവ്കോ, ലക്ഷ്യമിടുന്നത് കോടികളുടെ വരുമാനം

ഇക്കുറി 750 കോടി രൂപയുടെ മദ്യം വിൽക്കാൻ കഴിയുമെന്നാണ് ബെവ്കോയുടെ വിലയിരുത്തൽ

ഓണക്കാല വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ബിവറേജസ് കോർപ്പറേഷൻ. ഓണക്കാലത്ത് കോടികളുടെ വരുമാന വർദ്ധനവാണ് ബെവ്കോ ലക്ഷ്യമിടുന്നത്. ഇത്തവണ 50 കോടി രൂപ മുതൽ 75 കോടി രൂപ വരെയുള്ള അധിക വരുമാനമാണ് ബെവ്കോയുടെ ലക്ഷ്യം. വിദേശ മദ്യത്തിന് കുറവ് ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒരു മാസം സാധാരണയായി സ്റ്റോക്ക് ചെയ്യുന്ന മദ്യത്തിനെക്കാൾ 50 ശതമാനം അധികമാണ് ഇത്തവണ മിക്ക ഷോപ്പുകളിലും എത്തിച്ചേരിക്കുന്നത്. കൂടാതെ, ചില്ലറ വിൽപ്പനശാലകളിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

സാധാരണയായി കൂടുതൽ വിൽപ്പനയുള്ള ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കാൻ അധിക കൗണ്ടറുകളാണ് തുറന്നിരിക്കുന്നത്. ഇക്കുറി 750 കോടി രൂപയുടെ മദ്യം വിൽക്കാൻ കഴിയുമെന്നാണ് ബെവ്കോയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 9 വരെ 700.60 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ തിരുവോണം ദിനത്തിൽ ബെവ്കോയ്ക്ക് അവധിയാണ്. കൂടാതെ, ചതയം 31-ന് ആയതിനാൽ അന്നേ ദിവസവും, സെപ്റ്റംബർ ഒന്നിനും ബാറുകളും ചില്ലറ വിൽപ്പനശാലകളും തുറക്കുന്നതല്ല.

Also Read: ‘കങ്കുവ ഞാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രം’: പിന്നീട് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി ബാല

shortlink

Related Articles

Post Your Comments

Related Articles


Back to top button