കോഴിക്കോട്: കോവിഡ് 19 ന്റെ മറവിൽ സ്വകാര്യ ആശുപത്രികളോടൊപ്പം സ്വകാര്യ ആംബുലസുകളുടെയും കൊള്ള തുടരുന്നു. കഴിഞ്ഞ ദിവസം ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ നിന്ന് കോവിഡ് രോഗിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്നതിനായി സ്വകാര്യ ആംബുലന്‍സ് ഈടാക്കിയത് 3500 രൂപ. ലൈഫ് സേവ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വിസ് എന്ന പേരിലുള്ള സംഘടനയുടെ ആംബുലന്‍സാണ് കൊള്ളനിരക്ക് ഈടാക്കിയിരിക്കുന്നത്.
Also Read:‘കൊവിഡ് രോഗികള്‍ക്ക് ചൂടുവെള്ളം നല്‍കിയില്ല’: ഭരണസമിതി യോഗം ബഹിഷ്കരിച്ച് ഇടതു പ്രതിനിധികള്‍
വെറും 8 കിലോമീറ്റർ മാത്രം ദൂരമുള്ള മെഡിക്കൽ കോളേജിലേക്ക് പോകാനാണ് 3500 രൂപ ഈടാക്കിയത്. യാത്രാക്കൂലിയായി 2500, ഡോക്ടറുടെ സേവനത്തിന് എന്ന പേരില്‍ 1500 രൂപയും ചേര്‍ത്ത് 4000 രൂപയുടെ ബില്‍ നല്കി. എന്നാൽ നിർധനരായ രോഗിയുടെ ബന്ധുക്കളുടെ കയ്യിൽ അത്രയും പണമില്ലായിരുന്നു. രോഗിയുടെ ബന്ധുക്കള്‍ ഇത്രയും തുക ഇല്ലെന്ന് അറിയിച്ചപ്പോള്‍ 1500 രൂപ പി.പി.ഇ കിറ്റിന്റെയും അണുനശീകരണത്തിനുള്ള ചാര്ജുമാണെന്ന് അറിയിക്കുകയായിരുന്നു. ഇത്രയും തുക നല്‍കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ 500 രൂപ കുറച്ച് 3500 രൂപ ഈടാക്കുകയായിരുന്നു.
കിലോമീറ്റര്‍ 30 – 40 രൂപയാണ് ആംബുലൻസിന് ഈടാക്കാറുള്ളത്. ഓക്സിജന്‍ സൗകര്യം ലഭ്യമാക്കേണ്ടതുണ്ടെങ്കില്‍ 5 – 10 രൂപ കൂടുതലും വെന്റിലേറ്റര്‍ ഉണ്ടെങ്കില്‍ 100 – 150 രൂപ വരെയും ഈടാക്കാറുണ്ട്. എന്നാല്‍ ഈ കൊള്ളവില സാധാരണക്കാരെയാണ് ദുരിതത്തിലാക്കുന്നത്. മനുഷ്യന്റെ അവസ്ഥകളെ മുതലെടുക്കുന്ന ഇത്തരം നടപടികൾക്കെതിരെ സർക്കാർ ഇടപെടണമെന്ന് ആവശ്യങ്ങൾ ഉയരുന്നുണ്ട്.
Post Your Comments