KeralaNattuvarthaLatest NewsNews

ഞാൻ മുസ്ലിം മതവിഭാഗത്തിൽ ജനിച്ചയാളാണ്, നിങ്ങളുടെ പേജിന്റെ ലൈക് കൂട്ടാൻ എന്റെ ജാതി, മതം ഇവിടെ വലിച്ചിടാതെ: നജീം അർഷാദ്

തിരുവനന്തപുരം: പ്രശസ്ത ഗായകൻ നജീം അർഷാദിനെതിരെ ഉയർന്ന വ്യാജ വാർത്തയിൽ പ്രതികരിച്ച് താരം രംഗത്ത്. ഫേസ്ബുക് കുറിപ്പിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘താൻ മുസ്ലിമാണെന്ന് കരുതിയവർക്ക് മുൻപിൽ ആ രഹസ്യം വെളിപ്പെടുത്തി ഗായകൻ നജീം അർഷാദ് ‘ എന്ന വാർത്തയ്ക്കെതിരെയായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read:ഇന്ത്യയുടെ അതിർത്തികളേയും പരമാധികാരത്തേയും വെല്ലുവിളിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകും: അമിത് ഷാ

‘നിങ്ങളുടെ ഫേസ്ബുക് പേജിന്റെ ലൈക്ക് കൂട്ടാൻ ഈ കോവിഡ് സമയം എന്റെ ജാതിയും മതവും ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ. ഞാൻ എല്ലാവർക്കും വേണ്ടി പാടും. അതെന്റെ പ്രൊഫഷൻ ആണ്’ എന്നാണ് നജീം അർഷാദ് ഫേസ്ബുക്കിൽ കുറിച്ചത്.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ ഒരിടത്തും പറഞ്ഞട്ടില്ല.
എന്റെ ഉമ്മയുടെ പേര് റഹ്‌മ. പേര് മാറ്റിയിട്ട് 45 വർഷം ആയി. എന്റെ വാപ്പയുടെ പേര് ഷാഹുൽ ഹമീദ്. ഞാൻ ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ ആണ്. വളർന്നതും. ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ. മാറ്റി തരാം.
“strange media”( ലോഡ് പുച്ഛം ),(അതിനടിയിൽ കമന്റ് ഇടുന്നവർ )നിങ്ങളുടെ ഫേസ്ബുക് പേജ് ലൈക് കൂട്ടാൻ ഈ കോവിഡ് സമയം എന്നെ ജാതി ,മതം ഇതിലേക്കു വലിച്ചിടാതെ നല്ല വാർത്തകൾ പ്രചരിപ്പിക്കൂ. ഞാൻ എല്ലാവrക്കും വേണ്ടി പാടും. അതെന്റെ proffession ആണ്.

( please dont post such untrue stories —StrangeMedia )

shortlink

Related Articles

Post Your Comments

Related Articles


Back to top button