Latest NewsNewsIndia

നിയന്ത്രിക്കാൻ കഴിയാതെ ചൈന: ജനന, പ്രത്യുൽപ്പാദന നിരക്കിൽ ചൈനയെ തോൽപ്പിച്ച് ഇന്ത്യ

2020ലെ ചൈനയുടെ വാർഷിക ജനസംഖ്യാ വർധന നിരക്ക് 0.31 ശതമാണ്. 1980ന് ശേഷം ഈ നിരക്കിൽ 75 ശതമാനത്തിലേറെ കുറവുണ്ടായി.

ന്യൂഡൽഹി: ഇന്ത്യയിലെ ജനന, പ്രത്യുല്‍പ്പാദന നിരക്ക് ചൈനയെക്കാള്‍ ഗണ്യമായി കുറവെന്ന് കണക്കുകള്‍. 1980ന് ശേഷം ഇന്ത്യയിലെ പ്രത്യുൽപ്പാദന നിരക്ക് 54 ശതമാനവും ജനനനിരക്ക് 50 ശതമാനത്തിലേറെയും കുറഞ്ഞുവെന്നാണ് വേൾഡ് ബാങ്ക് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ചൈന 1979 മുതൽ വൺ ചൈൽഡ് പോളിസി കർശനമായി നടപ്പാക്കിയിട്ടും ജനന, പ്രത്യുൽപ്പാദന നിരക്ക് ചൈനയെക്കാൾ കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ചൈനയുടെ ജനനനിരക്കിൽ 42 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ ഇന്ത്യയിൽ ഇത് 50 ശതമാനത്തിലേറെ കുറഞ്ഞു. 1980ൽ ആയിരം പേർക്ക് 36.16 ആയിരുന്നു ഇന്ത്യയിലെ ജനനനിരക്ക്. 2019ഓടെ ഇത് ഗണ്യമായി കുറഞ്ഞ് 17.64 ലെത്തി. 1980ൽ ആയിരം പേർക്ക് 18.21 ആയിരുന്ന ചൈനയുടെ ജനനനിരക്ക് പുതിയ കണക്കുപ്രകാരം 10.5 ആയി കുറഞ്ഞു. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ ജനന നിരക്കിലുണ്ടായ കുറവ് വേഗത്തിലും സ്ഥിരതയാർന്നതുമാണ്.

Read Also: കോവിഡ് മൂന്നാം തരംഗം അടുക്കുന്നു: മുന്നറിയിപ്പുമായി ഐ.സി.എം.ആര്‍

2020ലെ ചൈനയുടെ വാർഷിക ജനസംഖ്യാ വർധന നിരക്ക് 0.31 ശതമാണ്. 1980ന് ശേഷം ഈ നിരക്കിൽ 75 ശതമാനത്തിലേറെ കുറവുണ്ടായി. ഇതേകാലയളവിൽ 2.32 ശതമാനമായിരുന്ന ഇന്ത്യയിലെ വാർഷിക ജനസംഖ്യാ വർധന നിരക്ക് നിലവിൽ 0.98 ശതമാനമാണ്. അതേസമയം 1980ന് ശേഷം ഇന്ത്യയിലെ ആകെ ജനസംഖ്യ ഏകദേശം ഇരട്ടിയോളം വർധിച്ചിട്ടുണ്ട്. ചൈനയിൽ ഇക്കാലയളവിൽ ജനസംഖ്യ 42 ശതമാനമാണ് വർധിച്ചത്. 1979ൽ ഏർപ്പെടുത്തിയ വൺ ചൈൽഡ് പോളിസി പിൻവലിച്ച് 2016ൽ ചൈന, ‘ടു ചൈൽഡ്’ പോളിസിയിലേക്ക് മാറിയിരുന്നു. നിലവിൽ ജനനനിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഒരു കുടുംബത്തിന് മൂന്ന് കുട്ടികൾക്ക് വരെയും ചൈനീസ് ഭരണകൂടം അനുമതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button