Latest NewsIndiaNewsInternational

യു.എസ് മുതൽ ജപ്പാൻ വരെ, ചൈന ലിസ്റ്റിൽ പോലും ഇല്ല! – വ്യക്തമാക്കി എസ് ജയ്ശങ്കർ

സാന്റോ ഡൊമിംഗോ: ഇന്ത്യയുടെ ഓരോ ഇടപെടലുകൾക്കും അതിന്റേതായ പ്രാധാന്യവും ശ്രദ്ധയും ഉണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അമേരിക്ക, യൂറോപ്പ്, റഷ്യ, ജപ്പാൻ തുടങ്ങി എല്ലാ രാജ്യവുമായി ശക്തമായ ബന്ധം പുലർത്താനാണ് ഇന്ത്യയുടെ ശ്രമങ്ങളെന്ന് ജയ്ശങ്കർ അറിയിച്ചു. ചൈനയുമായി മാത്രം അത്തരമൊരു ബന്ധത്തിന് സാധ്യത കാണുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഏപ്രിൽ 27 മുതൽ 29 വരെ സന്ദർശനത്തിനെത്തിയ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രാലയമായ MIREX-ൽ നടത്തിയ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘2015ൽ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ മഹാസമുദ്രത്തിലും അതിന്റെ ദ്വീപുകളിലും വ്യാപിച്ചുകിടക്കുന്ന ഒരു സമഗ്രമായ കാഴ്ചപ്പാട് വ്യക്തമാക്കി. പിന്നീട് ഇവയാണ് നിർമ്മാണ ബ്ലോക്കുകളായി മാറിയത്. അതിനു ശേഷം ഇന്തോ-പസഫിക് വഴി മധ്യേഷ്യയുമായി കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആയാലും യൂറോപ്പ് ആയാലും, ഏത് രാജ്യമായാലും അവരുമായുള്ള എല്ലാ ബന്ധങ്ങളും ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ ശ്രമിക്കുന്നത്’, ചൈനയെ പരാമർശിക്കാതെ ജയശങ്കർ പറഞ്ഞു.

അതിർത്തി തർക്കവും നമ്മുടെ ബന്ധങ്ങളുടെ നിലവിലെ അസാധാരണ സ്വഭാവവും കാരണം ചൈന കുറച്ച് വ്യത്യസ്ത വിഭാഗത്തിൽ പെടുന്നുവെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയ ജയശങ്കർ, അതിർത്തി പരിപാലനം സംബന്ധിച്ച കരാറുകൾ ലംഘിച്ചതിന്റെ ഫലമാണിതെന്നും കുറ്റപ്പെടുത്തി.

‘അയൽരാജ്യങ്ങളുമായി നല്ല ആത്മബന്ധം പുലർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാൻ തീർച്ചയായും ഇതിനൊരു അപവാദമാണ്. എന്നാൽ കോവിഡ് സമയത്തും സമീപകാലത്തെ കടബാധ്യതകൾ ഉയർന്നപ്പോഴും അയൽക്കാർക്കായി ഇന്ത്യ എപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യ ശ്രീലങ്കയ്ക്ക് 4 ബില്യൺ ഡോളറിലധികം സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ലോകരാജ്യങ്ങളുടെ ഇന്ത്യയുടെ ബന്ധം വിപുലമാവുകയാണ്’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button