ലഡാക്ക്: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖ സംബന്ധിച്ച് സൈനിക തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ച് ഇന്ത്യ. മേഖലയില്‍ 70,000 സൈനികരെയും 9,000 ടണ്ണിലധികം ഭാരമുള്ള ടാങ്കുകള്‍, പീരങ്കി തോക്കുകള്‍, ബിഎംപികള്‍ തുടങ്ങിയ ഹെവി പ്ലാറ്റ്ഫോമുകളും ഇന്ത്യന്‍ വ്യോമസേന എയര്‍ലിഫ്റ്റ് ചെയ്തു.
Read Also: 15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതികൾ അറസ്റ്റിൽ
കിഴക്കന്‍ ലഡാക്കിലെ എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക തര്‍ക്കം തുടര്‍ച്ചയായ നാലാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിപുലമായ നയതന്ത്ര, സൈനിക ചര്‍ച്ചകള്‍ക്കിടയിലും 2020ന് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയുടെ ഇരുവശത്തും 50,000-60,000 സൈനികരെ വിന്യസിച്ചതായി കണക്കാക്കപ്പെടുന്നു, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനം ഇന്ത്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യ, ചൈന സേനാ കമാന്‍ഡര്‍മാര്‍ ഇന്നു നടത്തുന്ന ചര്‍ച്ചയില്‍ അതര്‍ത്തിയിലെ ഡെപ്‌സാങ് പ്ലെയിന്‍സ്, ഡെംചോക്ക് തുടങ്ങിയ പൈതൃക പ്രശ്നങ്ങളില്‍ ചിലത് ചര്‍ച്ചയായേക്കും.
Post Your Comments