Latest NewsIndiaNews

ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ല:ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ഇന്ത്യയുടെ ഒരു തരി മണ്ണ് പോലും ആര്‍ക്കും വിട്ടു നല്‍കില്ല: നിലപാട് വ്യക്തമാക്കി അജിത് ഡോവല്‍

ന്യൂഡല്‍ഹി: ചൈനയ്ക്ക് എതിരെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിര്‍ത്തിയിലെ ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈനയുമായുള്ള തര്‍ക്കങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാണ്. അത് ചൈനക്കും അറിവുള്ള കാര്യമാണെന്നും ഡോവല്‍ പറഞ്ഞു.

Read Also: ആഗോള വ്യാപകമായി വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി, സെര്‍വര്‍ തകരാറിലെന്ന് സംശയം

‘2020ല്‍ ശുഭകരമല്ലാത്ത ചില കാര്യങ്ങള്‍ സംഭവിച്ചു. ചര്‍ച്ചകളിലൂടെയും കൃത്യമായ ഇടപെടലുകളിലൂടെയും ഒരു പരിധി വരെ സമ്മര്‍ദ്ദം ചെലുത്തിയും അവയില്‍ ഭൂരിപക്ഷവും നമ്മള്‍ പരിഹരിച്ചു. എന്നാല്‍ ഇനിയും ചിലത് അവശേഷിക്കുകയാണ്’,ഗാല്‍വന്‍ വിഷയത്തെ അധികരിച്ച് ഡോവല്‍ പറഞ്ഞു.

നമ്മള്‍ പരിശ്രമം തുടരും. അതേസമയം, നമ്മള്‍ ജാഗ്രത പുലര്‍ത്തുകയും അതിര്‍ത്തികള്‍ സംരക്ഷിക്കുകയും ചെയ്യും. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത് ഡോവല്‍ വ്യക്തമാക്കി.

2020 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടന്ന ഗാല്‍വന്‍ സംഘര്‍ഷങ്ങള്‍ക്ക് ശേഷം നയതന്ത്ര തലത്തിലും സൈനിക തലത്തിലും ഇന്ത്യയും ചൈനയും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. 15വട്ടം കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മില്‍ നടന്നിരുന്നു. തുടര്‍ന്ന്, ചില മേഖലകളില്‍ സൈനിക നിര്‍വ്യാപനം നിലവില്‍ വന്നിരുന്നു. എന്നാല്‍ ഇടയ്ക്കിടെയുള്ള പ്രകോപനം ചൈന തുടരുകയാണ്. ഈ സാഹചര്യത്തിലായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button