ന്യൂഡല്‍ഹി: രാജ്യം വൈകാതെ തന്നെ കോവിഡിന്റെ മൂന്നാം തരംഗത്തിലേയ്ക്ക് കടക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍). ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിന് തീവ്രത കുറവായിരിക്കുമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.
രണ്ടാം തരംഗത്തിന് സമാനമായി മൂന്നാം തരംഗവും രാജ്യത്തൊട്ടാകെ വ്യാപിക്കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. രൂപമാറ്റം വന്ന വൈറസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ വ്യാപിക്കുകയെന്നും നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ മൂന്നാം തരംഗം വേഗത്തിലാകുമെന്നും ഐ.സി.എം.ആര്‍ മുന്നറിയിപ്പ് നല്‍കി.
ആദ്യ രണ്ട് തരംഗങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത പ്രതിരോധ ശേഷിയെ മറികടക്കാന്‍ പ്രാപ്തിയുള്ള വൈറസ് ഉത്ഭവിക്കുന്നത് മൂന്നാം തരംഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. നേരത്തെ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രാജ്യത്ത് മൂന്നാം തരംഗം വൈകാതെ തന്നെ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments