കവരത്തി: രാജ്യത്ത് ആദ്യമായി മുഴുവൻ കുട്ടികൾക്കും വാക്സിനേഷൻ പൂർത്തിയാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശമായി ലക്ഷദ്വീപ്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നിശ്ചയ ദാർഢ്യമാണ് എല്ലാവർക്കും വാക്സിനേഷൻ എന്ന ലക്‌ഷ്യം കടന്നതിന് പിന്നിൽ. ആൾതാമസമുള്ള 10 ദ്വീപുകളിലും വാക്സിൻ എത്തിച്ച് 3492 കുട്ടികൾക്കാണ് കുത്തിവെയ്പ്പ് നൽകിയത്. വാക്സിൻ വിതരണത്തിന് ഒരാഴ്ച മാത്രമാണ് വേണ്ടി വന്നതും.
2022 ജനുവരി 3 ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലാണ് 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക് വാക്സിൻ ഡ്രൈവിന് തുടക്കമിട്ടത്. കോവാക്സിനാണ് കുട്ടികൾക്ക് നൽകിയത്. നേരത്തെ ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കും 18 ന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകി ലക്ഷദ്വീപ് രാജ്യത്ത് ഒന്നാമത് എത്തിയിരുന്നു.
ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കും മുന്നണി പോരാളികൾക്കും 60 വയസിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ലക്ഷദ്വീപിൽ ബൂസ്റ്റർ ഡോസും നൽകിത്തുടങ്ങിയെന്ന് കളക്ടർ എസ്. അസ്‌കർ അലി പറഞ്ഞു.
Post Your Comments