KeralaLatest NewsNews

വ്യാജ പട്ടയം: സർക്കാർ ഭൂമി റവന്യൂ വകുപ്പിന് സ്വന്തം; വന്‍കിട കയ്യേറ്റങ്ങള്‍ക്ക് തിരിച്ചടി

വെള്ളൂക്കുന്നേല്‍ ജിമ്മി സ്‌കറിയ വ്യാജപട്ടയം ചമച്ച് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയുടെ തണ്ടപ്പേര്‍ അവകാശം കഴിഞ്ഞ ദിവസം ദേവികുളം ആര്‍ഡിഒ റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരുന്നു.

ഇടുക്കി: വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു. ചിന്നക്കനാലില്‍ വെള്ളുക്കുന്നേല്‍ കുടും വ്യാജ പട്ടയമുണ്ടാക്കി കൈവശപ്പെടുത്തിയ സർക്കാർ ഭൂമിയാണ് റവന്യൂ വകുപ്പ് ഏറ്റെടുത്തത്. കാലിപ്‌സോ ക്യാമ്പ് എന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലമാണ് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ്റെ നേതൃത്വത്തിലുള്ള റവന്യു സംഘം നേരിട്ടെത്തി ഏറ്റെടുത്തത്.

Read Also: ജനന, മരണ രജിസ്ട്രേഷന്​ ആധാര്‍ നിർബന്ധമല്ല

റവന്യൂ വകുപ്പിന്റെ നടപടി വന്‍കിട കയ്യേറ്റങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്. വെള്ളൂക്കുന്നേല്‍ ജിമ്മി സ്‌കറിയ വ്യാജപട്ടയം ചമച്ച് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമിയുടെ തണ്ടപ്പേര്‍ അവകാശം കഴിഞ്ഞ ദിവസം ദേവികുളം ആര്‍ഡിഒ റദ്ദ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് റവന്യു വകുപ്പ് സ്ഥലം ഏറ്റെടുത്തത്. സര്‍വ്വേ നമ്പര്‍ 20/1ല്‍പ്പെട്ട 01. 5 ഹെക്ടര്‍, സര്‍വ്വേ നമ്പര്‍ 509ല്‍ ഉള്‍പ്പെട്ട 0.48 ഹെക്ടര്‍, 34/1ല്‍പ്പെട്ട 01. 57 ഹെക്ടര്‍ അടക്കം 03. 65ഹെക്ടര്‍ സ്ഥലമാണ് ഇന്ന് ഏറ്റെടുത്തത്. സര്‍ക്കാര്‍ ഭൂമിയും നിര്‍മ്മാണങ്ങളും ഏറ്റെടുത്ത് ബോര്‍ഡ് സ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button