KeralaLatest NewsNews

ലക്ഷദ്വീപിൽ സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്കെതിരെ നടപടിയുമായി ഭരണകൂടം

നേരത്തെ കവരത്തി, ബംഗാരം, ചെറിയം , സുഹൈലി എന്നിവിടങ്ങളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്ക് ഭരണകൂടം നോട്ടീസ് നൽകിയിരുന്നു

കവരത്തി : ലക്ഷദ്വീപിൽ സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്കെതിരെ ശക്തമായ നടപടിയുമായി ഭരണകൂടം. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാത്ത പക്ഷം കെട്ടിടങ്ങൾ തകർക്കുമെന്നാണ് ഭരണകൂടം പറയുന്നത്.

കൽപേനിയിലെ ഭൂമി കയ്യേറ്റത്തിനെതിരെയാണ് ഇപ്പോൾ ഭരണകൂടം രംഗത്ത് വന്നിരിക്കുന്നത്. ഏഴ് ദിവസത്തിനുള്ളിൽ കാരണം ബോധിപ്പിക്കണമെന്നാണ് ഭരണകൂടം പറയുന്നത്. പ്രദേശത്ത് വൻതോതിലാണ് ഭൂമി കയ്യേറ്റം നടന്നിരിക്കുന്നത് എന്നാണ് ഭരണകൂടത്തിന്റെ കണ്ടെത്തൽ.

Read Also  :  പാക് മണ്ണിൽ വളരാൻ അനുവദിച്ച ഭീകര സംഘടനയോ താലിബാൻ?: ഇമ്രാൻ ഖാനെ പ്രകോപിപ്പിച്ച് വെളിപ്പെടുത്തൽ

നേരത്തെ കവരത്തി, ബംഗാരം, ചെറിയം , സുഹൈലി എന്നിവിടങ്ങളിൽ ഭൂമി കയ്യേറി അനധികൃത നിർമ്മാണം നടത്തിയവർക്ക് ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൽപേനിയിലും നോട്ടീസ് നൽകിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button