മലപ്പുറം : കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കൾ പ്രതികളോ സാക്ഷികളോ അല്ലെന്ന പോലീസിന്റെ വാദത്തെ പരിഹസിച്ചു മുസ്ലീംലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ അബ്ദുറബ്ബ്. 400 കോടിയുടെ കൊടകര കുഴല്‍പ്പണക്കേസൊക്കെ ഒരൊറ്റ സിറ്റിംഗില്‍ ആവിയായി എന്ന് കരുതി ആരും ബേജാറാവരുത്, പകരം സ്വര്‍ണക്കടത്തും ആവിയായിപ്പോവുന്നുണ്ടെന്ന് അബ്‌ദു റബ്ബ് പറയുന്നു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കിയാണ് പരിഹാസം. ‘ഒന്നാം പിണറായി ഭരണത്തിന്റെ തുടക്കത്തില്‍ ബി.ജെ.പിയുമായുള്ള ഡീല്‍ അനന്തപുരിയിലെ മസ്ക്കറ്റ് ഹോട്ടലില്‍ വെച്ചായിരുന്നു. കുമ്മനത്തെയും മറ്റു ബി.ജെ.പി നേതാക്കളെയും ക്ഷണിച്ചു വരുത്തി പത്രക്കാരോട് കടക്ക് പുറത്ത് എന്നു പറഞ്ഞ് നടത്തിയ ആ ഡീലിനാണല്ലോ ശ്രീ എം ഇടനിലക്കാരനായത്. അതില്‍ കേരളത്തിന് നഷ്ടം ഏക്കര്‍ കണക്കിന് ഭൂമി. രണ്ടാം പിണറായി ഭരണത്തിന്‍്റെ തുടക്കത്തില്‍ തന്നെ ഇടനിലക്കാരില്ലാതെ നല്ലൊരു ഡീല്‍ നടന്നിരിക്കുന്നു. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ വെച്ചാണത്’- അബ്ദുറബ്ബ് ആരോപിക്കുന്നു
Post Your Comments