തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ സംബന്ധിച്ച നിലപാടുകളിൽ മാറ്റം വരുത്താതെ സർക്കാർ. വ്യാപാരികൾക്ക് പിറകെ സിനിമാ രംഗത്തുള്ളവരും പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടതോടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. തെലങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമകള്‍ അവിടെ ചിത്രീകരിക്കട്ടെയെന്നാണ് മന്ത്രി സജി ചെറിയാൻ ഈ വിഷയത്തിൽ പ്രതികരിച്ചത്. സിനിമാ ഷൂട്ടിംഗ് വിവാദം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വ്യാപാരികളോടും സിനിമാക്കാരോടും സര്‍ക്കാരിന് എതിര്‍പ്പില്ല. എല്ലാ മേഖലകളിലും പ്രതിസന്ധിയാണ്. ജനങ്ങളുടെ ജീവന് രക്ഷിക്കലാണ് സര്‍ക്കാരിന് പ്രധാന’മെന്നും സജി ചെറിയാന് വ്യക്തമാക്കി.
ഇന്നലെ ഫെഫ്കെയുടെ നേതൃത്വത്തിൽ കേരളത്തില്‍ ഷൂട്ടിംഗ് അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അതിന് തയ്യാറാകാത്ത സ്ഥിതിയ്ക്ക് സിനിമ ഷൂട്ടിംഗുകള്‍ തെലങ്കാനയിലേക്കും, തമിഴ്നാട്ടിലേക്കും മാറ്റിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
Post Your Comments