Latest NewsKeralaNattuvarthaNews

‘അപ്പുറത്തെ വീട്ടിലെ മരണം അറിയാത്ത പോലെ ഭാവിച്ച്‌, സ്വന്തം വീട്ടിൽ ബാന്റ്‌ മേളം വെക്കാതിരിക്കാനുള്ള മര്യാദ കാണിക്കാം’

വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനും പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്

കൊച്ചി: പത്താം ക്ലാസ് വിജയത്തിൽ അമിതാഹ്ളാദം പ്രകടിപ്പിക്കുന്നവർക്കെതിരെ പ്രതികരണവുമായി കലക്‌ടർ ബ്രോ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. അപ്പുറത്തെ വീട്ടിലെ മരണം അറിയാത്ത പോലെ ഭാവിച്ച്‌, സ്വന്തം വീട്ടിൽ ബാന്റ്‌ മേളം വെക്കാതിരിക്കാനുള്ള മര്യാദ കാണിക്കാമെന്ന് അദ്ദേഹം പറയുന്നു. പ്രകടനങ്ങൾക്ക് മര്യാദയൊക്കെ വേണ്ടേ എന്നും തന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നു.

സ്വീകരണവും ആഘോഷവും ഒരുക്കുമ്പോൾ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നിൽക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കുമെന്നും അവരും മിടുക്കരും മിടുക്കികളും തന്നെയാണെന്നും കളക്ടർ ബ്രോ പറയുന്നു. ഇത്തരം പ്രകടനങ്ങൾ നടത്തി സമൂഹം ഒന്നടങ്കം സിസ്റ്റമാറ്റിക്കായി അവരെ മാനസികമായി തളർത്താതിരുന്നാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയങ്ങൾ നമ്രതയോടെ ഏറ്റ് വാങ്ങാനും പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും വിജയം വൾഗറായി ആഘോഷിക്കാൻ പാടില്ലെന്നും പ്രശാന്ത് പറഞ്ഞു.

ജീവിത വിജയവുമായി വലിയ ബന്ധവുമില്ലാത്ത, ഇത്രമാത്രം ഹൈപ്പ് അർഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓർക്കണമെന്നും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും വരാനിരിക്കുന്നേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പത്താം തരത്തിൽ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേർതിരിക്കാനല്ല, മറിച്ച് അക്കാദമിക് ചോയ്സുകൾ പ്രാവർത്തികമാക്കാൻ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കളക്ടർ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

A+ കാര്‌ പിന്നേം ഇറങ്ങീന്ന് കേട്ടു.
അപ്പുറത്തെ വീട്ടിലെ മരണം അറിയാത്ത പോലെ ഭാവിച്ച്‌, സ്വന്തം വീട്ടിൽ ബാന്റ്‌ മേളം വെക്കാതിരിക്കാനുള്ള മര്യാദ കാണിക്കാം. ഷൊ ലേശം കുറച്ചാ മതി.
ഒരു മര്യാദയൊക്കെ വേണ്ടെ?

shortlink

Related Articles

Post Your Comments

Related Articles


Back to top button