മാഞ്ചസ്റ്റർ: ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന്റെ പിൻഗാമിയെ കണ്ടെത്തി ക്രിക്കറ്റ് ആരാധകർ. ഇംഗ്ലണ്ട്-പാകിസ്ഥാൻ മൂന്നാം ഏകദിനത്തിലാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ പന്ത് പിറവികൊണ്ടത്. ഇംഗ്ലണ്ടിന്റെ യുവ ലെഗ് സ്പിന്നർ മാറ്റ് പാർക്കിൻസനാണ് ആ മാജിക്കൽ ബോളിന്റെ സൃഷ്ടാവ്. ആരാധകർ കണ്ടെത്തിയ ഷെയ്ൻ വോണിന്റെ പിൻഗാമി.
പാകിസ്ഥാൻ ഇന്നിംഗ്സിന് തുടക്കമിട്ട ഇമാം ഉൽ ഹക്ക് അർദ്ധ ശതകവും കടന്ന് കുതിക്കുന്നു. പിച്ചിൽ നിന്നും ഇംഗ്ലീഷ് ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. എന്നാൽ, 26-ാം ഓവറിന്റെ അവസാന പന്തിൽ പാർക്കിൻസൺ വായുവിൽ ഉയർത്തിയെറിഞ്ഞ ഫുൾ ലെങ്ത് ബോളിൽ ഇമാം ഡ്രൈവിന് ശ്രമിച്ചു. കുത്തിത്തിരിഞ്ഞ ഇമാമിന്റെ ബാറ്റിനടിയിലൂടെ തുളച്ചുകയറിയ പന്ത് മിഡിൽ സ്റ്റാംപ് തെറിപ്പിച്ചു.
Read Also:- ഇന്ത്യ-ശ്രീലങ്ക പരമ്പരയുടെ സമയക്രമത്തിൽ വീണ്ടും മാറ്റം
കണ്ടുനിന്ന ബാറ്റ്സ്മാൻ മാത്രമല്ല ഗ്രൗണ്ടിൽ നിന്ന താരങ്ങളും അമ്പയറും കണികളെല്ലാം സ്തബ്ദരായി. വിക്കറ്റ് നഷ്ടപ്പെട്ട് കൂടാരം കയറുമ്പോഴും മാജിക്കൽ ബോളിന്റെ ഹാങ് ഓവറിലായിരുന്നു ഇമാം ഉൽ ഹക്ക്. പാർക്കിൻസണിന്റെ പന്ത് 12.1 ഡിഗ്രി തിരിഞ്ഞെന്നാണ് വിദഗ്ധ പക്ഷം വിലയിരുത്തുന്നത്. ഇംഗ്ലണ്ടിന്റെ ഷെയ്ൻ വോൺ എന്ന് പാർക്കിൻസണിനെ ആരാധകരും ക്രിക്കറ്റ് ലോകവും വിളിച്ചു തുടങ്ങിയിരിക്കുന്നു.
Beautiful , Parko ?
— Akshay (@hankyy_pankyy) July 13, 2021
Post Your Comments