ലാഹോര്‍: പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇമാം ഉള്‍ ഹഖ് മാപ്പ് പറഞ്ഞു. ഇമാം ഉള്‍ ഹഖ് കുറ്റം ഏറ്റതായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ വസീം അക്രമം വ്യക്തമാക്കി. ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇമാം ഇപ്പോള്‍ പശ്ചാത്താപിക്കുന്നുണ്ട്. സംഭവിച്ച കാര്യങ്ങള്‍ക്കെല്ലാം ക്ഷമ ചോദിച്ചു. ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണെങ്കിലും പാകിസ്ഥാന്റെ ക്രിക്കറ്റ് താരം എന്ന് അറിയപ്പെടുന്നതിനാല്‍ അതിന് അനുസരിച്ചുള്ള അച്ചടക്കവും നിലവാരവും കാണിക്കാന്‍ ബാധ്യസ്ഥനാണ്. ഇക്കാര്യം വ്യക്തമായി തന്നെ ഇമാമിനോട് പറഞ്ഞിട്ടുണ്ടെന്നും വസീം അക്രം വ്യക്തമാക്കി.
ഇത്തരത്തില്‍ വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താത്പര്യപ്പെടുന്നില്ല. എന്നാല്‍ അച്ചടക്കവും മൂല്യങ്ങളും പാലിക്കാന്‍ എല്ലാ താരങ്ങളും തയ്യാറാകുമെന്നാണ് പ്രതീക്ഷ. കരാറിലുള്ള താരങ്ങളെല്ലാം പാകിസ്ഥാന്റെ അംബാസിഡര്‍മാരാണ്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇമാം ഉള്‍ ഹഖ് വാട്സ്ആപ്പ് ചാറ്റിലൂടെ നിരവധി പെണ്‍കുട്ടികളുമായി നടത്തിയ ചാറ്റ് പുറത്തു വന്നതോടെയാണ് സംഭവം വിവാദമാത്. ട്വിറ്ററിലെ വിവിധ അക്കൗണ്ടുകളില്‍ നിന്നും ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നതോടെ ആരാധകരും താരത്തിനെതിരെ തിരിയുകയായിരുന്നു.
Post Your Comments